ഓരോ വീട്ടിലും കുടിവെള്ളം; ആദിവാസി കോളനിയുടെ ദാഹമകറ്റി രാഹുൽ...
ഓരോ വീട്ടിലും കുടിവെള്ളം; ആദിവാസി കോളനിയുടെ ദാഹമകറ്റി രാഹുൽ...
വര്‍ഷങ്ങളുടെ ദുരിതത്തിന് ശേഷം വീട്ടുമുറ്റത്ത് വെള്ളമെത്തിച്ച് രാഹുല്‍ ഗാന്ധി.വയനാട് വൈത്തിരി താലൂക്കിലെ കുവലത്തോട് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് രാഹുല്‍ സഹായമെത്തിച്ചത്. 40 കുടുംബങ്ങളുടെ വീടിന് മുന്നില്‍ പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം എത്തിച്ചത്.രാഹുല്‍ വയനാട് എന്ന ഓദ്യോഗിക ട്വിറ്റർ പേജിലാണ് ഇക്കാര്യം പങ്കുവച്ചത്.
ക്രിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചായിരുന്നു ഇവിടെയുള്ളവര്‍ കുടിവെള്ളം ശേഖരിച്ചിരുന്നത്. മഴക്കാലത്ത് പ്രത്യേക സൌകര്യങ്ങളൊരുക്കി വെള്ളം ശേഖരിക്കാനുംഇവര്‍ ശ്രമിച്ചിരുന്നു. കുടിവെള്ളത്തിനായുള്ള ഓട്ടം മനസിലാക്കിയ രാഹുല്‍ വിഷയത്തില്‍ സജീവമായി ഇടപെടുകയായിരുന്നു.
Comments
Post a Comment